ഇങ്ങനെയാവണം താരങ്ങള്‍

Thursday 12 October 2017 10:38 am IST

ദിലീപ് നായകനായ രാമലീല 50കോടി ക്‌ളബിലേക്കു കുതിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.പല വിധത്തിലും സിനിമയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്കു ചുട്ട മറുപടികൊടുത്തുകൊണ്ട് നിറഞ്ഞ സദസില്‍ ചിത്രം ഓടുകയാണ്. അതേ സമയം രാമലീലയോടു മത്സരിക്കാന്‍ അന്നു തന്നെ റിലീസ് ചെയ്ത മഞ്ജു വാര്യരുടെ ഉദാഹരണം സുജാത വല്ലാതെ കിതയ്ക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.ആദ്യം ഉണ്ടായ തിരക്ക് ഇപ്പോഴില്ല. അതുവ്യക്തമാക്കും വിധമാണ് മഞ്ജുവും കൂട്ടരും മുഖ്യമന്ത്രിയെ ചെന്നു കണ്ട് സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചതെന്നും കേള്‍ക്കുന്നു. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്തു ചെയ്യാനാവും.ഏറിയാല്‍ നികുതി ഇളവ് പ്രഖ്യാപിക്കാം. പക്ഷേ ഒരു മഞ്ജു വാര്യര്‍ ചിത്രത്തിനുവേണ്ടിമാത്രം ഇങ്ങനെ ചെയ്താല്‍ സിനിമാ രംഗത്തുനിന്നു തന്നെ എതിര്‍പ്പുണ്ടാകും.സിനിമയെ രക്ഷിച്ചെടുക്കണം എന്ന ചിന്ത അതുമായി ബന്ധപ്പെട്ടവര്‍ക്കുണ്ടാകുന്നതു നല്ലതാണ്. സിനിമ എടുത്തുപൊളിഞ്ഞ് പാപ്പരാകുന്ന നിര്‍മാതാക്കളുടെ വിലാപമാണ് സാധാരണ കേള്‍ക്കാറുള്ളത്.അവരെ ആരും തിരിഞ്ഞു നോക്കാറില്ല.എന്നാല്‍ നടീനടന്മാര്‍ രക്ഷപെടുകയും ചെയ്യും.ആദ്യം ക്യാമറയ്ക്കു മുന്നില്‍ നിന്നവന്‍പോലും തിരിഞ്ഞു നോക്കാറില്ല ഇത്തരം നിര്‍മാതാക്കളെ.അങ്ങനെ നോക്കുമ്പോള്‍ മഞ്ജു തന്റെ ചിത്രത്തിനായി ചെയ്യുന്ന പ്രമോഷന്‍ വര്‍ക്ക് ഗംഭീരമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.