വാഷിങ്ടണ്‍: തനിക്കെതിരായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത എന്‍.ബി.സി ന്യൂസ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ആണവപദ്ധതികളെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പ്രകോപിതനായാണ് ട്രംപ് നടപടിക്കൊരുങ്ങുന്നത്.
വ്യാജവാര്‍ത്തകളാണ് എന്‍.ബി.സി അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അവരുടെ ലൈസന്‍സ് സംബന്ധിച്ച് പുന:പരിശോധന നടത്തേണ്ടി വരുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ആണവ പദ്ധതികള്‍ പത്തിരട്ടിയായി വര്‍ധിപ്പിക്കാന്‍ ട്രംപ് ഒരുങ്ങുന്നുവെന്നായിരുന്നു അമേരിക്കന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍. വാര്‍ത്ത നിഷേധിച്ച പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: