മാലിന്യം തോട്ടില്‍ തള്ളിയ യുവാവ്‌ പിടിയില്‍

Friday 7 September 2012 11:44 pm IST

കടുത്തുരുത്തി: ചാക്കില്‍ കെട്ടിയ മാലിന്യം വാഹനത്തിലെത്തിച്ചു തോട്ടില്‍ തള്ളിയ യുവാവ്‌ പിടിയില്‍. കെഎസ്‌ പുരം വടക്കേമ്യാലില്‍ സജിമോന്‍ (43) ആണ്‌ പിടിയിലായത്‌. ഇന്നലെ രാവിലെ ഒമ്പതോടെ കടുത്തുരുത്തി വലിയ പാലത്തിന്‌ സമീപം വലിയതോട്ടില്‍ മാലിന്യം തള്ളിയതിനാണ്‌ ഇയാള്‍ പിടിയിലായത്‌. മാരുതി വാനില്‍ എത്തിയ സജിമോന്‍ ആപ്പുഴ തീരദേശ റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വാഹനം നിര്‍ത്തി ചാക്കുക്കെട്ട്‌ തോട്ടിലേക്കു വലിച്ചെറിയുകയായിരുന്നു. ഈ സമയം ഇതുവഴിയെത്തിയ നാട്ടുകാര്‍ മാലിന്യം നിറച്ച ചാക്കുക്കെട്ട്‌ തോട്ടിലേക്കു വലിച്ചെറിയുന്നതു കണ്ടു ഓടിയെത്തിയപ്പോള്‍ ഇയാള്‍ വാഹനവുമായി കടന്നു കളയുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ചു പിന്നീട്‌ സജിമോനെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. മാലിന്യം തള്ളാനെത്തിയ മാരുതി വാനും പോലീസ്‌ കസ്റ്റഡിയിലെടുത്തു. സജിമോനെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടെങ്കിലും വാഹനം കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ്‌ പറഞ്ഞു. മാംസാവശിഷ്ടങ്ങളലാണ്‌ ഇയാള്‍ തോട്ടില്‍ തള്ളിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.