ജിയോയുടെ തകർപ്പൻ ക്യാഷ് ബാക്ക് ഓഫർ

Thursday 12 October 2017 11:40 am IST

മുംബൈ: ദീപാവലിയോടനുബന്ധിച്ച്‌ മൊബൈല്‍ റീച്ചാര്‍ജിന് 100 ശതമാനം കാഷ്ബാക്ക് ജിയോ പ്രഖ്യാപിച്ചു. ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 399 രൂപ റീച്ചാര്‍ജ് ചെയ്യ്മ്പോഴാണ് അത്രയും തന്നെ തുക വൗച്ചറുകളായി തിരിച്ചുനല്‍കുക. ഇതുപ്രകാരം ലഭിക്കുന്ന 50 രൂപയുടെ എട്ട് വൗച്ചറുകള്‍ ഓരോന്നുവീതം ഓരോതവണ റീച്ചാര്‍ജ് ചെയ്യുമ്ബോഴും ഉപയോഗിക്കാം. ഒക്ടോബര്‍ 12 ആരംഭിച്ച ഓഫര്‍ ദീപാവലിയുടെ തലേദിവസമായ ഒക്ടോബര്‍ 18ന് അവസാനിക്കും. 399 രൂപയുടെ ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 84 ജി.ബി ഡാറ്റ(ഒരു ദിവസം ഒരു ജി.ബി), സൗജന്യ എസ്‌എംഎസ്, കോളുകള്‍ എന്നിവയാണ് ലഭിക്കുക. കാലാവധിയാകട്ടെ 84 ദിവസവും. 50 രൂപയുടെ എട്ട് വൗച്ചറുകള്‍ പ്രകാരം 400 രൂപയാണ് കാഷ്ബാക്കായി ലഭിക്കുക. നവംബര്‍ 15നുശേഷം നടത്തുന്ന 309 രൂപയോ അതിനുമുകളിലോഉള്ള റീച്ചാര്‍ജുകള്‍ക്ക് ഓരോ വൗച്ചറുകള്‍ ഉപയോഗിക്കാം. അതായത് 309 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോൾ 259രൂപ നല്‍കിയാല്‍ മതിയാകും. നിലവില്‍ പ്ലാന്‍ കാലാവധി ഉള്ളവര്‍ക്കും റീച്ചാര്‍ജ് ചെയ്യാം. കാലാവധി തീരുന്നമുറയ്ക്ക് പുതിയ ഓഫര്‍ പ്രാബല്യത്തിലാകും.