വിയറ്റ്നാമിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു; 37 മരണം

Thursday 12 October 2017 12:41 pm IST

ഹാനോയ്: വിയറ്റ്നാമില്‍ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 37 പേര്‍ കൊപ്പെട്ടു. അപകടത്തിൽ 40ഓളം പേരെ കാണാതായിട്ടുണ്ട്. വിയറ്റ്നാം ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. നിരവധി വീടുകള്‍ തകരുകയും, കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. ആറു സെന്‍ട്രല്‍, വടക്കന്‍ പ്രവിശ്യകളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഹൂ ബിന്‍ഹിന്റെ വടക്കന്‍ പ്രവിശ്യയില്‍ 11 പേര്‍ മരിക്കുകയും 21 പേരെ കാണാതാവുകയും ചെയ്തു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വടക്ക് നിന്‍ ബിന്‍ പ്രവിശ്യയില്‍ 200000 പേരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു. ഉഷ്ണമേഖലാ വിഷാദത്തിന് ശേഷം വിയറ്റ്നാമില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന വെള്ളപ്പൊക്കവും കൊടുങ്കാറ്റുകളും വിയറ്റ്നാമിലുണ്ടാകാറുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.