തിരുവനന്തപുരം: മഹിളാ മോര്‍ച്ച വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം കമ്മറ്റി നടത്തിയ കാല്‍നട പ്രചാരണജാഥ പേരൂര്‍ക്കടയില്‍ നിന്നു തുടങ്ങി കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ സമാപിച്ചു. ബിജെപി ജില്ലാ സെക്രട്ടറിയും ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലറുമായ ആര്.സി. ബീന ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് മഹിളകള്‍ പങ്കെടുത്ത പദയാത്രയ്ക്ക് മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷീജ, ജനറല്‍ സെക്രട്ടറി സിന്ധു രാജീവ്, പാര്‍വതി ശങ്കര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. സമാപനയോഗം ജില്ലാസെക്രട്ടറി അഞ്ജന ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: