പാറശ്ശാല: ശാന്തിഗിരി ആശ്രമത്തിന്റെ കന്യാകുമാരി ബ്രാഞ്ചിന്റെ പതിമൂന്നാം വാര്‍ഷികം ആഘോഷിച്ചു. ഇതോടനുബന്ധിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ക്യാമ്പ് ഉള്‍പ്പെടെയുള്ള വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രധനകാര്യസഹമന്ത്രി പൊന്രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. 2004 ലെ വിജയദശമി ദിനത്തിലാണ് നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ശിഷ്യ ജനനി അമൃത ജ്ഞാനതപസ്വിനി കന്യാകുമാരിയിലെ ബ്രാഞ്ചിന് തിരി തെളിയിച്ചത്.
പതിമൂന്നാം വാര്‍ഷികസമ്മേളനം ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ സ്വാമി നവനന്മ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. സ്വാമി അര്‍ച്ചിത് ജ്ഞാനതപസ്വി, ജനനി അഭയ ജ്ഞാനതപസ്വിനി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറി. വൈകിട്ട് ആശ്രമ സമുച്ചയത്തില്‍ നടന്ന ദീപപ്രദക്ഷിണത്തില്‍ നൂറുകണക്കിനു ഭക്തര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: