തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തില്‍ കരമന നദീസംരക്ഷണപദ്ധതി തയ്യാറാക്കുന്നതിനായി കൗണ്‍സിലര്‍മാരുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം മേയറുടെ അദ്ധ്യക്ഷതയില്‍ðചേര്‍ന്നു. ജനപങ്കാളിത്തത്തോടെ കരമന നദിയിലേക്ക് മാലിന്യം ഒഴുക്കുന്നത് പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് യോഗം തീരുമാനിച്ചു. ഇതിനായി നഗരസഭ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിഷ്ണുകുമാര്‍ കണ്‍വീനറും റവന്യൂ, ജല, ജലസേചന വകുപ്പുകള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധര്‍ അംഗങ്ങളുമായി വിദഗ്ധസമിതി രൂപീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലെ നദിയുടെ നിലവിലുള്ള അവസ്ഥ നദിയിലൂടെ സഞ്ചരിച്ച് പരിശോധിക്കും. വിദഗ്ധസമിതി പരിശോധന 18 ന് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: