തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ശ്രീചിത്ര തിരുനാള്‍ ദേശീയ പുരസ്കാരം മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കരമേനോന്‍ ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മുന്‍ ലോകസഭ സ്പീക്കര്‍ മീരാകുമാറാണ് നല്‍കിയത്. കേരളം കാലത്തിനു മുമ്പേ ചിന്തിക്കുന്ന സംസ്ഥാനമാണെന്ന് മീരാകുമാര്‍ പറഞ്ഞു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ അഞ്ചു ദളിത് ശാന്തിമാരെ നിയമിച്ചത് അഭിനന്ദാര്‍ഹമാണ്. കേരളം ദൈവത്തിന്റെ സ്വന്തം രാജ്യം മാത്രമല്ല മനുഷ്യത്വത്തിന്റെ നാടാണെന്നും മീരാകുമാര്‍ പറഞ്ഞു. നല്ല നയതന്ത്രജ്ഞരെ വാര്‍ത്തെടുക്കാന്‍ കേരളത്തിന് സാധിച്ചതായി ശിവശങ്കരമേനോന്‍ പറഞ്ഞു. മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന് അധ്യക്ഷനായി. ചീഫ്സെക്രട്ടറി കെ.എം. എബ്രഹാം, വി.എസ്. ശിവകുമാര്‍ എംഎല്‍എ, ശ്രീചിത്ര തിരുനാള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ടി. സതീഷ്കുമാര്‍, ശ്രീചിത്ര തിരുനാള്‍ റെസിഡന്റഷ്യല്‍ സെന്‍ട്രല്‍ സ്കൂള്‍ പ്രന്‍സിപ്പാള്‍ എസ്. പുഷ്പ്പവല്ലി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: