തിരുവനന്തപുരം: എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ നടന്ന ഹിന്ദി പക്ഷാചരണത്തിന്റെ സമാപനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എച്ച്എല്‍എല്‍ ലൈഫ് കെയര്‍ സിഎംഡി ആര്.പി. ഖണ്ഡേല്വാല്, ടെക്നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഇ. സുബ്രഹ്മണ്യം, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ടി. രാജശേഖരന്, കമ്പനി സെക്രട്ടറി പി. ശ്രീകുമാര്‍, ഹിന്ദിവിഭാഗം മേധാവി ഡോ ജയശ്രീ എന്നിവര്‍ പങ്കെടുത്തു. പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു. പക്ഷാചരണത്തിന്റെ ഭാഗമായി ഹിന്ദിവകുപ്പ് രൂപകല്പന ചെയ്ത് പുറത്തിറക്കിയ സമന്വയ എന്ന ഇന്‍ഹൗസ് മാസിക സിഎംഡി ആര്.പി. ഖണ്ഡേല്വാളിനു നല്കി മന്ത്രി പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: