തിരുവനന്തപുരം: ജയപ്രകാശ് നാരായണന് സെന്റര്‍ സംസ്ഥാന കമ്മിറ്റിയുടെയും ചിറയിന്‍കീഴ് ശ്രീചിത്തിര തിരുനാള്‍ പബ്ലിക് സ്കൂളിന്റെയും ആഭിമുഖ്യത്തില്‍ ജയപ്രകാശ് നാരായണന്റെ 116-ാമത് ജന്മദിനം ആഘോഷിച്ചു. കടയ്ക്കാവൂര്‍ ജയപ്രകാശ് നാരായണന് ജംഗ്ഷനിലെ ജെ പി പ്രതിമയില്‍ വിദ്യാര്‍ഥികളും നാട്ടുകാരും ജെ പി സെന്റര്‍ പ്രവര്‍ത്തകരും പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തി. അനുസ്മരണസമ്മേളനം ചിറയിന്‍കീഴ് ശ്രീ ചിത്തിര തിരുനാള്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആനിജോണ്‍ ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ എസ്. ഫിറോസ്ലാല്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം മദ്യമയക്കുമരുന്നു വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജെ പി സെന്റര്‍ പ്രവര്‍ത്തകരായ കൊച്ചുപാലം സന്തോഷ്, മണികണ്ഠന്, ബിജു, ഹരീഷ്, ചന്ദ്രബാബു, അജി, ജയപ്രകാശ് നാരായണന് സെന്റര്‍ സംസ്ഥാനപ്രസിഡന്റ് വക്കം പി. മനോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: