തിരുവനന്തപുരം: നഗരസഭയുടെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയില്‍ðഏഴു സ്ഥാപനങ്ങളില്‍ നിന്നായി 400 കിലോ പ്ലാസ്റ്റിക്, നോണ്‍വോവന്‍ പോളിപ്രോപ്പിലീന്‍ ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രമേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നഗരത്തിലെ ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും പ്ലാസ്റ്റിക്, നോണ്‍വോവന്‍ പോളിപ്രൊപ്പിലീന്‍ ക്യാരി ബാഗുകള്‍ ഉപേക്ഷിച്ചുവെങ്കിലും ചില വ്യാപാരസ്ഥാപനങ്ങള്‍ ഇപ്പോഴും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ðകൂടുതല്‍ ശക്തമായ പരിശോധനയും നടപടികളുമുണ്ടാകുമെന്നും മേയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: