പഠനത്തിൽ മിടുക്കികളെങ്കിൽ സൈ​ക്കി​ളും ലാ​പ്ടോ​പ്പും

Thursday 12 October 2017 2:32 pm IST

ഭോ​പ്പാ​ല്‍: പഠനത്തിൽ മിടുക്കികളായവർക്ക് ബു​ക്കും സൈ​ക്കി​ളും ലാ​പ്ടോ​പ്പും സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍. പന്ത്രണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ 85 ശ​ത​മാ​ന​ത്തി​ലേ​റെ മാ​ര്‍​ക്ക് വാ​ങ്ങു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫ​ര്‍. ആ​റാം ക്ലാ​സി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന പെ​ണ്‍​കു​ട്ടി​ക്ക് 2000 രൂ​പ വീ​തം ന​ല്‍​കും. അ​ടു​ത്ത ക്ലാ​സി​ലേ​ക്ക് ക​യ​റ്റം ല​ഭി​ച്ചാ​ല്‍ വീ​ണ്ടും പ​ണം പാ​രി​തോ​ഷി​ക​മാ​യി ന​ല്‍​കും. പെ​ണ്‍​കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി 31 കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​ല​വ​ഴി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പോ​ലീ​സി​ലും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് അ​വ​സ​രം ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സി​ല്‍ ജോ​ലി ല​ഭി​ക്കു​ന്ന​തി​ന് 158 സെ​മി ഉ​യ​രം വേ​ണ​മെ​ന്ന മാ​ന​ദ​ണ്ഡം വ​നി​ത​ക​ള്‍​ക്കാ​യി ചു​രു​ക്കും. കൂ​ടു​ത​ല്‍ വ​നി​ത​ക​ള്‍​ക്ക് പോ​ലീ​സ് സ​ര്‍​വീ​സി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.