തിരുവനന്തപുരം: ഹിന്ദുഐക്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ മഹിളാഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദു രക്ഷാനിധി സമാഹരണ യജ്ഞത്തിന് തുടക്കമായി. ഉദ്ഘാടനം ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി അഡ്വ അഞ്ജന സുരേഷില്‍ നിന്ന് മഹിളാഐക്യവേദി ജില്ലാ ജനറല്‍സെക്രട്ടറി സൂര്യപ്രേം ആദ്യ നിധി ഏറ്റുവാങ്ങി നിര്‍വഹിച്ചു. മഹിളാഐക്യവേദി ജില്ലാ സമിതി അംഗം ആര്. ജലജ, തിരുവനന്തപുരം താലൂക്ക് ജനറല്‍ സെക്രട്ടറി ശ്രീവിദ്യ, സെക്രട്ടറി സന്ധ്യ, ജില്ലാ സംയോജകന്‍ പി.എസ്. പ്രേംകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: