തിരുവനന്തപുരം: എച്ച്എല്‍എല്‍ ജീവനക്കാരുടെ തടഞ്ഞു വച്ച ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണമെന്ന് കെജിഒ സംഘ് സംസ്ഥാനപ്രസിഡന്റ് ജയപ്രകാശ് ആവശ്യപ്പെട്ടു. എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് പൂജപ്പുര ഹെഡ് ഓഫീസിന് മുന്നില്‍ നടന്ന ബിഎംഎസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാത്രമല്ല ശമ്പളപരിഷ്കരണ ചര്‍ച്ചകള്‍ എത്രയുംവേഗം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രേംകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ച ധര്‍ണയില്‍ അനില്‍കുമാര്‍, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: