തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) കുട്ടികളിലെ ഭാഷാവൈകല്യം: കണ്ടെത്തലും പരിഹാരവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവത്കരണസെമിനാര്‍ സംഘടിപ്പിക്കും. സാമൂഹ്യനീതിവകുപ്പിന്റെ സഹകരണത്തോടെ 21ന് രാവിലെ 10.30 ന് നിഷ് ആക്കുളം ക്യാംപസില്‍ നടക്കുന്ന സെമിനാറിന് നിഷില്‍ ഓഡിയോളജിസ്റ്റും സ്പീച്ച് പതോളജിസ്റ്റുമായ ശ്രീബ ശ്രീധര്‍ നേതൃത്വം നല്‍കും. ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിന് അവസരവുമുണ്ട്. ജില്ലാ ഓഫീസുകളിലൂടെ സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സാമൂഹ്യനീതിവകുപ്പിലെ അതത് ജില്ലാ ശിശുസംരക്ഷണ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: