കാഴ്ച പറഞ്ഞറിയിക്കാൻ കഴിയാത്തതെന്ന് ജില്ലാ പോലീസ് മേധാവി

Thursday 12 October 2017 3:03 pm IST

കല്‍പ്പറ്റ:കാഴ്ച പറഞ്ഞറിയിക്കാൻ കഴിയാത്തതെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അരുൾ ആർ.ബി.കൃഷ്ണ ഐ.പി.എസ്.ലോക കാഴ്ച ദിനം ജില്ലാതല പരിപാടി ദ്വാരക സേക്രഡ് ഹാർട്ട്ഹൈയർ സെക്കണ്ടറി സ്കൂളിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാഴ്ചയെ കുറിച്ച് പറഞ്ഞ് അറിയിക്കാൻ കഴിയില്ല.കാഴ്ചക്ക് പകരം കാഴ്ച മാത്രമേയുള്ളൂ എന്നും അരുൾ ആർ.ബി.കൃഷ്ണ പറഞ്ഞു.ചടങ്ങിൽ സ്കൂൾ  പ്രിൻസിപ്പാൾ ഡോ.ഷൈമ.പി.ബെന്നി അദ്ധ്യക്ഷത വഹിച്ചു. ഡെപൂട്ടി ഡി.എം.ഒ.ഡോ.കെ.സന്തോഷ്,ജില്ലാ മാസ് മീഡിയ ഓഫീസർ കെ.ഇബ്രായി, ഫാ: ബെന്നി ജോർജ്, രാജൻബാബു, ഡോ: ഷാലോസ് നോവ, തുടങ്ങിയവർ സംസാരിച്ചു, നേത്രരോഗങ്ങളും സംരക്ഷണവും എന്ന വിഷയത്തിൽ ക്ലാസ്സും നടന്നു. പോസ്റ്റർ രചന മത്സരവും, നേത്ര പരിശോധന ക്യാമ്പും നടന്നു