ജയ്ഷാക്കെതിരായ ആരോപണം: തെളിവുണ്ടെങ്കില്‍ അന്വേഷിക്കണം

Thursday 12 October 2017 3:57 pm IST

ജയ് ഷാ

ന്യൂദല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരായ ആരോപണത്തില്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.

പ്രഥമദൃഷ്ട്യാ തെൡവുണ്ടെങ്കില്‍ മാത്രമേ അന്വേഷണത്തിന്റെ ആവശ്യകതയുള്ളൂ. അഴിമതി ആരോപണം ഉയര്‍ന്നാല്‍, പ്രഥമദൃഷ്ട്യാ തെറ്റു ചെയ്തതായി തെളിവുണ്ടെങ്കില്‍ അന്വേഷണം വേണം. ജയ് ഷായ്ക്കെതിരെ കേസുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് അത് തെളിയിക്കാനുള്ള ബാധ്യതയുണ്ടെന്ന് അദ്ദേഹം മറുപടി നല്‍കി.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ജയ് ഷായുടെ സ്ഥാപനം വന്‍തോതില്‍ വളര്‍ന്നെന്നും സ്വത്ത് അരലക്ഷത്തില്‍ നിന്ന്80.5 കോടിയായി ഉയര്‍ന്നെന്നുമായിരുന്നു ദ വയര്‍ എന്ന ഓണ്‍ ലൈന്‍ മാധ്യമം ഉയര്‍ത്തിയ ആരോപണം. ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ ജയ് ഷാ, ദ വയറിനെതിരെ നൂറു കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.