വ്യാജ സത്യവാങ്മൂലം നല്‍കിയ കൗണ്‍സിലറെ അയോഗ്യനാക്കി

Thursday 12 October 2017 5:55 pm IST

കൊച്ചി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വ്യാജ സത്യവാങ്മൂലം നല്‍കിയ കൗണ്‍സിലറെ അയോഗ്യനാക്കി. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ സെയ്തലവിയെയാണു കോടതി അയോഗ്യനാക്കിയത്. സത്യവാങ്മൂലത്തില്‍ സെയ്തലവി തെറ്റായ വിവരം നല്‍കിയതു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നടപടി.