മത്സ്യബന്ധന ബോട്ട് മുങ്ങി നാല് പേരെ കാണാതായി

Thursday 12 October 2017 6:02 pm IST

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി നാലു പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്ന ആറുപേരില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി. നാലു പേര്‍ക്കായി കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ തുടരുകയാണ്. മുനമ്പത്തു നിന്ന് പുറപ്പെട്ട ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ടാണ് മുങ്ങിയത്. തുറമുഖത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായതെന്നാണു റിപ്പോര്‍ട്ട്.