ദല്‍ഹി സെക്രട്ടറിയേറ്റില്‍ നിന്ന് കേജ്‌രിവാളിന്‍റെ കാര്‍ മോഷ്ടിച്ചു

Thursday 12 October 2017 7:23 pm IST

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ വാഗണര്‍ കാര്‍ ദല്‍ഹി സെക്രട്ടറിയേറ്റില്‍ നിന്ന് മോഷ്ടിച്ചു. സ്വന്തം കാര്‍ പോലും സൂക്ഷിക്കാന്‍ ത്രാണിയില്ലാത്ത കേജ്‌രിക്കെതിരെ വലിയ പരിഹാസം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. കേജ്രിവാള്‍ നേരത്തെ ഉപയോഗിച്ചിരുന്ന കാറാണിത്. കുറച്ചുകലമായി പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇത് കൊണ്ടുനടക്കുന്നത്. കേജ്‌രിവാള്‍ ദല്‍ഹി സര്‍ക്കാരിന്റെ ആഡംബര കാറാണ് ഉപയോഗിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.