ഹിമപാതത്തില്‍ പെട്ട് കാമുകി മരിച്ചു; യുവാവ് ജീവനൊടുക്കി

Thursday 12 October 2017 7:40 pm IST

വാഷിങ്ങ്ടണ്‍: മൊണ്ടാനയില്‍ ഹിമപാതത്തില്‍ പെട്ട് കാമുകി ഇഞ്ച് പെര്‍ക്കിന്‍സ്( 23 ) മരിച്ചു. ഇത് കാണേണ്ടിവന്ന പ്രശസ്ത പര്‍വ്വതാരോഹകന്‍ ഹെയ്ഡന്‍ കെന്നഡി( 27) ജീവനൊടുക്കി. ഇരുവരും മഞ്ഞു മൂടിയ മലയുടെ ഒരു ഭാഗത്ത് സ്ീയിങ്ങ് നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഹിമപാതം ഉണ്ടായത്. രക്ഷാ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും മഞ്ഞുമലയ്ക്ക് അടിയില്‍ പെട്ട പെര്‍ക്കിന്‍സനെ രക്ഷിക്കാനായില്ല. വീട്ടിലേക്ക് മടങ്ങിയ കെന്നഡി ജീവനൊടുക്കുകയായിരുന്നു. കെന്നഡിയുടെ പിതാവാണ് ഇക്കാര്യം പുറത്തുവിട്ടത്.