മാവേലിക്കര: ബിജെപി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന ജനരക്ഷാ യാത്രക്ക് സ്വീകരണം നല്കുവാന് ബിഡിജെഎസ് ജില്ലാ കമ്മറ്റി തീരുമാനിച്ചു. ചേര്‍ത്തലയില്‍ സംസ്ഥാന സെക്രട്ടറിമാരായ പി.റ്റി. മന്മദന്, പി.എസ്. രാജീവ്, പി.എസ്.എന്‍. ബാബു, ജില്ലാ വൈസ് പ്രസിഡന്റ് റ്റി. അനിയപ്പന്, ചേര്‍ത്തല നിയോജക മണ്ഡലം പ്രസിഡന്റ് രാജേഷ് കണിച്ചുകുളങ്ങര, അരൂര്‍ നിയോജന മണ്ഡലം പ്രസിഡന്റ് ഷിബുലാല്‍ എന്നിവര്‍ സ്വീകരിക്കും. പൊതുസമ്മേളനത്തില്‍ ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി കെ.കെ. മഹേശന് പങ്കെടുക്കും.
വൈകിട്ട് ആലപ്പുഴയില്‍ നടക്കുന്ന സ്വീകരണത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ ബി. സുരേഷ് ബാബു, സന്തോഷ് ശാന്തി, അഡ്വ. ആര്. രാജേഷ് ചന്ദ്രന്, ജില്ല സെക്രട്ടറിമാരായ സതീഷ് മുട്ടാര്‍, ജയ അജയകുമാര്‍, വിജയന് ആലപ്പുഴ, രാജു തമ്പുരാന് അമ്പലപ്പുഴ, പി.വി. സന്തോഷ് കുട്ടനാട്, പ്രൊഫ. സി.എം. ലോഹിതന്‍, അഡ്വ. രമണന്‍പിള്ള കായംകളം, അനില്‍ തൃപ്പാദം എന്നിവര്‍ സ്വീകരിക്കും.
തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഷാജി എം. പണിക്കര്‍ പങ്കെടുക്കും. 14ന് ചെങ്ങന്നൂരില്‍ നടക്കുന്ന സ്വീകരണത്തിന് ബി. സത്യവാന്, ജില്ല സെക്രട്ടറി ദയകുമാര്‍ ചെന്നിത്തല, ജോയിന്‍ സെക്രട്ടറി മോഹനന് കൊഴുവല്ലൂര്‍, മണ്ഡലം പ്രസിഡന്റ് ഫിലിപ് ജോണ്‍ എന്നിവര്‍ സ്വീകരിക്കും. തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ ജില്ല സെക്രട്ടറി രമേശ് ബാബു പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: