കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 23,720 രൂപയാണ് ഇന്നത്തെ വില. പവന് 280 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 35 രൂപയാണ് ഉയര്‍ന്നത്. 2965 രൂപയാണ് ഗ്രാമിന് വില. ഏതാനും നാള് വില ഉയര്‍ന്ന ശേഷം ഇന്നലെ പവന് 160 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വില ഉയര്‍ന്നത്.
അന്താരാഷ്ട്ര വിപണിയിലെ വര്‍ധനവാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ഓഗസ്റ്റ് 25നാണു കേരളത്തില്‍ പവന് വില 23,000 കടന്നത്. രണ്ടാഴ്ച കൊണ്ട് 600 രൂപ കൂടി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിനു 32.60 ഡോളര്‍ കൂടി 1,735.80 ഡോളറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: