ആലപ്പുഴ: ബിഎംഎസ് സ്ഥാപക നേതാവ് ദത്തോപാന്ത് ഠേംഗ്ഡിജി സ്മൃതിദിനാചരണം 14ന് രാവിലെ 10.30ന് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പറവൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി അഡ്വ. ടി.പി. സിന്ധുമോള്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സംസ്ഥാന പ്രചാരക് പ്രമുഖ് എ.എം. കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ സ്വാഗതവും പുന്നപ്ര മേഖലാ സെക്രട്ടറി പി. യശോധരന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: