തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി

Thursday 12 October 2017 8:24 pm IST

പാലക്കാട്:ജില്ലയില്‍ ഒക്‌ടോബര്‍ മൂന്നിന് തുടങ്ങിയ മീസില്‍സ്-റൂബെല്ലാ പ്രതിരോധ കാംപെയ്ന്‍ എട്ട് ദിവസം പിന്നിട്ടപ്പോള്‍ ജില്ലയിലെ 1.61 ലക്ഷം കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കി.കുത്തിവെപ്പിനെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഒമ്പത് മാസം മുതല്‍ 15 വയസ്സ്‌വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. ജില്ലയില്‍ ആകെ 6.71 ലക്ഷം കുട്ടികളാണ് ഈ പ്രായത്തിലുള്ളത്. 24 ശതമാനം കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കി.46 ശതമാനം വിദ്യാര്‍ഥികള്‍ പ്രതിരോധ കുത്തിവെപ്പെടുത്ത അട്ടപ്പാടി മേഖലയാണ് ജില്ലയില്‍ ഒന്നാമത്.വടക്കഞ്ചേരി (41%), കൊടുവായൂര്‍ (39%) എന്നിവിടങ്ങളും പ്രതിരോധ കുത്തിവെപ്പില്‍ മുന്നിലാണ്. ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പില്‍ പിന്നില്‍ നില്‍ക്കുന്ന അലനെല്ലൂര്‍,ചളവറ, ചാലിശ്ശേരി,കൊപ്പം പ്രദേശങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും ജില്ലാ കലക്ടര്‍ ഡോ:പി.സുരേഷ് ബാബു നിര്‍ദ്ദേശം നല്‍കി.കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും കുത്തിവെപ്പിനോട് രക്ഷിതാക്കളും അധ്യാപകരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രതിരോധ കുത്തിവെപ്പിന്റെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.ഡിഎംഒ ഡോ:കെ.പി. റീത്ത, ഡബ്ല്യുഎച്ച്ഒ പ്രതിനിധി ഡോ:സന്തോഷ്, യൂനിസെഫ് പ്രതിനിധി ഡോ:എന്‍.എസ്.അയ്യര്‍,ആര്‍സിഎച്ച്ഓഫീസര്‍ ഡോ:ജയന്തിപങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.