പൈപ്പുലൈന്‍; 7.24 കോടി അനുവദിച്ചു

Thursday 12 October 2017 8:25 pm IST

കുട്ടനാട്: പഴയ പൈപ്പ് ലൈന്‍ മാറ്റുന്നതിനും പുതിയ കുടിവെള്ള വിതരണ ശൃംഖല സ്ഥാപിക്കുന്നതിനുമായി 7.24 കോടി രൂപ അനുവദിച്ചതായി മന്ത്രി തോമസ് ചാണ്ടി അറിയിച്ചു. നിര്‍മാണം നടക്കുന്ന അമ്പലപ്പുഴ-തിരുവല്ല റോഡില്‍ തകഴി പഞ്ചായത്തിലെ കളത്തില്‍ പാലം, പച്ച എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടെ തലവടി, നീരേറ്റുപുറം പാലം വരെയുള്ള ഭാഗത്തെ പണികള്‍ക്കാണു തുക അനുവദിച്ചത്. ജലവിഭവ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി മുട്ടാര്‍ പഞ്ചായത്തിലെ ദീപ ജങ്ഷന്‍ മുതല്‍ മണലില്‍ കലുങ്ക് വരെ 1,500 മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുവാന്‍ 16.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. റോഡ് നിര്‍മാണത്തോടൊപ്പം പെപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും പൂര്‍ത്തീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.