അറക്കുളത്ത് ഉരുള്‍പൊട്ടല്‍

Thursday 12 October 2017 8:49 pm IST

  മൂലമറ്റം: ഇന്നലെ വൈകിട്ട് ഉണ്ടായ കനത്ത മഴയില്‍ അറക്കുളം പഞ്ചായത്തില്‍ വ്യാപക നാശനഷ്ടം. പഞ്ചായത്തിലെ പലയിടത്തും ഉരുള്‍പൊട്ടി. നിരവധി വീടുകളില്‍ വെള്ളം കയറി. വെള്ളപ്പൊക്കത്തില്‍ പലയിടത്തും റോഡ് തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മലയോര മേഖലയായ ഇടാട്, ഇലപ്പള്ളി, ചേറാടി, പതിപ്പള്ളി തെക്കുംഭാഗം, ആശ്രമം എന്നിവടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ചേറാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂലമറ്റം ചേറാടി റോഡിലെ ഗതാഗതം തടസപ്പെട്ടു. അങ്കണവാടിക്ക് സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണും കല്ലും കുത്തിയൊലിച്ച് റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി. സമീപവാസകളായ പനക്കല്‍ രാമകൃഷ്ണന്‍, ശിവരാമന്‍, ബിനു, മുള്ളുവേലില്‍ രാജപ്പന്‍ എന്നിവരുടെ റബ്ബര്‍, കാപ്പി, കൊക്കോ എന്നിവ ഉള്‍പ്പെടെയുള്ള കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. ചാരുവീട്ടില്‍ ഹരികുമാറിന്റെ കോഴി ഫാമിലെ ആയിരത്തോളം കോഴികള്‍ വെള്ളത്തില്‍ മുങ്ങിച്ചത്തു. മൂലമറ്റത്തിന് സമീപത്തെ നച്ചാര്‍ പുഴ, മണപ്പാടിയാര്‍, ഇലപ്പള്ളി പുഴ എന്നിവിടങ്ങളില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് മൂലമറ്റം വാഗമണ്‍ സംസ്ഥാനപാതയിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ഇതേ റോഡിന്റെ മണപ്പാടി തേക്കിന്‍ കൂപ്പിന് സമീപം റോഡ് തകര്‍ന്ന് പുഴയില്‍ പതിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.