ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി വ്യാജരേഖ ചമച്ചും, അധികാരസ്ഥാനങ്ങള്‍ ഉപയോഗ പ്പെടുത്തിയും കൈവശപ്പെടുത്തിയ കായല്‍ നിലങ്ങളും, ദേവസ്വം ഭൂമിയും തിരിച്ചുപിടിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസഥാന സര്‍ക്കാരി നോടാവശ്യപ്പെട്ടു.
ലേക് റിസോര്‍ട്ടിന് വേണ്ടി പാര്‍ക്കിങ് ഗ്രൗണ്ടും റോഡും നിര്‍മ്മിക്കാന്‍ കയ്യേറിയ 60 സെന്റ് പാടശേഖരവും, മാത്തൂര്‍ ദേവസ്വം വക 36 ഏക്കര്‍ ഭൂമിയും വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പറിക യ്യേറിയ മാര്‍ത്താണ്ഡം കായല്‍ നിലത്തിലെ മിച്ചഭൂമി യും സന്ദര്‍ശിച്ചതിന് ശേഷം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജുവിന്റെ നേതൃത്വത്തിലുള്ള നേതൃസംഘമാണ് ഈ ആവശ്യമുന്നയിച്ചത്.
സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി.സുശികമാര്, സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പര്‍നാട്, ജില്ലാ പ്രസിഡന്റ് ബാലഗോപാല്‍. ജില്ലാ നേതാക്കളായ കെ.സുദര്ശനന്, ജി.ശശികുമാര്‍, സി.എന്‍. ജിനു, രാമചന്ദ്രന്, കെ.ജി. സനകന്‍, സി. സുനീഷ്, പ്രദീപ് എടത്വാ, സി.ആര്. സുരേന്ദ്രന്, സജയന് നെടുമുടി, രാജേഷ് കിടങ്ങറ എന്നിവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: