കോഴിക്കോട്: കേരള സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 23 മുതല്‍ 26 വരെ കോഴിക്കോട് നടക്കുമെന്ന് ഡിഡിഇ ഇ.കെ. സുരേഷ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ശാസ്ത്ര നാടകോത്സവം ഒക്ടോബര്‍ 21ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിലും നടക്കും.
നടക്കാവ് ജിവിഎച്ച്എസ്എസ്, സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്കൂള്‍, മലബാര്‍ ക്രിസ്ത്യന്‍കോളേജ് ഹൈസ്കൂള്‍, ബിഇഎം ഗേള്‍സ് ഹൈസ്കൂള്‍, സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളാണ് ശാസ്ത്രോത്സവത്തിന് വേദിയാവുക. ശാസ്ത്രമേളയും പ്രവര്‍ത്തിപരിചയമേളയും മലബാര്‍ ക്രിസ്ത്യന്കോളെജ് ഹൈസ്കൂളിലും ഐടിമേള നടക്കാവ് ജിവിഎച്ച്എസ്എസിലും ശാസത്രമേള സെന്റ് ജോസഫ്സ് ആംഗ്ലോഇന്ത്യന് ഗേള്‍സ് ഹൈസ്കൂള്‍, ആഞ്ജല യുപി സ്കൂള്‍ എന്നിവിടങ്ങളിലാണ്.
ഗണിതശാസ്ത്രമേള സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിലും സാമൂഹ്യശാസ്ത്രമേള ബിഇഎം ഗേള്‍സ് ഹൈസ്കൂളിലുമാണ് നടക്കുക. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എക്സ്പോ കോഴിക്കോട് ഗവ. മോഡല്‍ എച്ച്എസ്എസിലും നടക്കും. വിഎച്ച്എസ്സി വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഇവിടെ നടക്കും.
സംസ്ഥാനത്തെ ഏഴ് മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തയ്യാറാക്കുന്ന 84 സ്റ്റാളുകളാണ് എക്സ്പോയില്‍ ഉണ്ടാകുകയെന്ന് വിഎച്ച്എസ്സി അസിസ്റ്റന്റ് ഡയറക്ടര്‍ എം. ശെല്‍വമണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: