വനവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ 14 വര്‍ഷം കഠിന തടവും പിഴയും

Thursday 12 October 2017 9:55 pm IST

മാനന്തവാടി: മാനസിക വൈകല്യമുള്ള വനവാസി യുവതിയെ ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. വയനാട്ടിലെ കാട്ടിക്കുളം പനവല്ലി കുന്നുവിളയില്‍ അനില്‍കുമാര്‍(42)നെയാണ് മാനന്തവാടിയിലെ ജില്ലാ സ്‌പെഷല്‍ കോടതി 14 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപയും വിധിച്ചത്. സ്‌പെഷല്‍ കോടതി ജഡ്ജി പി.സെയ്തലവിയാണ് വിധി പ്രസ്താവിച്ചത്. 2013ലാണ് കേസിനാസ്പദമായ സംഭവം.സ്വകാര്യ ബസ്സിലെ െ്രെഡവറായ അനില്‍കുമാര്‍ മാനസിക വൈകല്യമുള്ള 34കാരിയെ വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയാക്കുകയുമായിരുന്നു. യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കുകയുമുണ്ടായി. ബലാത്സംഗ കുറ്റത്തിന് 14 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വീട്ടില്‍ അതിക്രമിച്ചുകയറിയതിന് അഞ്ച് വര്‍ഷം തടവും മൂന്ന് ലക്ഷം പിഴയും കേസില്‍ ശിക്ഷ വിധിക്കുകയുണ്ടായി. പിഴ അടച്ചാല്‍ നാല് ലക്ഷം രൂപ യുവതിക്കും മൂന്ന് ലക്ഷം രൂപ കുഞ്ഞിനും നല്‍കാനും ജഡ്ജി വിധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.