കോട്ടയം: ഇരുമുന്നണികളും ഒത്തുകളി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.ജനരക്ഷായാത്രക്ക് കോട്ടയത്ത് നല്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. സോളാര്‍ സമരം അവസാനിപ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധാരണയാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനയിലൂടെ പുറത്താകുന്നത്.
ടിപി ചന്ദ്രശേഖരന് കൊലപാതക കേസിലെ ഗൂഢാലോചന അട്ടിമറിക്കാന്‍ ഇരുപാര്‍ട്ടികളും രഹസ്യ ധാരണ ഉണ്ടാക്കുകയായിരുന്നു.ഇതു കേരളത്തിന് നാണക്കേടാണ്.തോമസ് ചാണ്ടിയെ ചുമക്കുന്ന പിണറായി വിജയന് അഴിമതിക്ക് കൂട്ടുപിടിക്കുകയാണ്.അക്രമത്തിലൂടെ പാര്‍ട്ടി വളര്‍ത്താമെന്ന് സിപിഎം വിചാരിക്കരുത്.
കോട്ടയം കുമരകത്ത് പഞ്ചായത്ത് അംഗത്തിന് പോലും വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും കുമ്മനം പറഞ്ഞു. ജനരക്ഷായാത്ര മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം രാഷ്ട്രീയകേരളം ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: