ഏറ്റുമാനൂര്‍: ഹിന്ദുത്വത്തിനെതിരെ ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ നേരിടുവാന്‍ ഹൈന്ദവര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങളെ ഈശ്വരാര്‍പ്പണമായി കണ്ട് നിറവേറ്റുവാന്‍ തയ്യാറാകണമെന്ന് തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ തമിഴ് നാട്, കേരള സംസ്ഥാനങ്ങളിലെ മുഴുവന്‍ സമയ വിഎച്ച്പി പ്രവര്‍ത്തകരുടെ ക്ഷേത്രീയ വര്‍ഗ് ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി എച്ച് പി ക്ഷേത്രീയ സെക്രട്ടറി കെ.എന്‍.വെങ്കിടേഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.മോഹനന് എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്രീയ വര്‍ഗ് 14 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: