കോട്ടയം: ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷിതത്വത്തില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി ഉറപ്പു നല്കി. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ക്യാമ്പ് ചെയ്യുന്ന പായിപ്പാട് ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കായി വിളിച്ചു ചേര്‍ന്ന യോഗത്തിലാണ് കളക്ടര്‍ ഈ ഉറപ്പു നല്‍കിയത്. ഇതരം സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതരല്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ ആരും ആത്മ വിശ്വാസം നഷ്ടപ്പെടുത്തരുത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: