അല്‍-ഷിഫ ആശുപത്രിക്കെതിരെ പരാതി

Thursday 12 October 2017 10:32 pm IST

കൊച്ചി: ഇടപ്പള്ളിയിലെ അല്‍-ഷിഫ ആശുപത്രിയില്‍ അംഗീകാരമില്ലാത്ത ഡോക്ടര്‍മാര്‍ സര്‍ജറികള്‍ നടത്തുന്നതായി പരാതി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ഡിജിപിക്ക് പരാതി നല്‍കി. പൈല്‍സിനും ഫിസ്റ്റുലയ്ക്കും ആധുനിക ചികിത്സ വാഗ്ദാനം ചെയ്ത് പരസ്യങ്ങള്‍ നല്‍കിയാണ് ആശുപത്രി രോഗികളെ ആകര്‍ഷിക്കുന്നത്. ചീഫ് മെഡിക്കല്‍ കണ്‍സല്‍ട്ടന്റിന് അംഗീകൃത യോഗ്യതയില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു. വെബ്‌സൈറ്റിലും, ആശുപത്രിയിലെ നെയിം ബോര്‍ഡിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഡിഗ്രികളിലും വൈരുദ്ധ്യമുണ്ട്. മറ്റൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിലാണ് സര്‍ജറികള്‍ നടത്തുന്നതെന്നാണ് പരാതി. സര്‍ജറിയുടെ പിഴവിനെ തുടര്‍ന്ന് ആശുപത്രിക്കെതിരെ ഒരു സ്ത്രീ പരാതിയുമായി രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. പിന്നീട് പരാതിയുമായി വരുന്നവരെ ഭീഷണിപ്പെടുത്തുന്നതായി പരാതിയില്‍ പറയുന്നു. ആശുപത്രിക്ക് രജിസ്‌ട്രേഷന്‍, അഗ്നിസുരക്ഷ ലൈസന്‍സ്, വാട്ടര്‍ കണക്ഷന്‍ തുടങ്ങിയവ ഇനിയും ലഭിച്ചിട്ടില്ല.ആശുപത്രി ജീവനക്കാരെയും മാനേജ്‌മെന്റ് പല രീതിയില്‍ ഉപദ്രവിക്കുന്നുണ്ട്. പരാതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്ന് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനില്‍ കെ ഇടപ്പള്ളി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.