കോട്ടയം: റവന്യു ജില്ലാ സ്കൂള്‍ കായികമേളയില്‍ ചങ്ങനാശ്ശേരി മുന്നേറ്റം തുടരുന്നു. രണ്ടാം ദിവസത്തെ മത്സരം അവസാനിച്ചപ്പോള്‍ ചങ്ങനാശേരി ഉപജില്ലയ്ക്ക് 146 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്ത് 115 പോയിന്റുള്ള കാഞ്ഞിരപ്പള്ളിക്കാണ്. 68 പോയിന്റുള്ള പാലായാണ് മൂന്നാമത്. സ്കൂളുകളില്‍ കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ചഎസ്എസ് 83 പോയിന്റോടെ ഒന്നാമതാണ്. രണ്ടാം സ്ഥാനം കോരുത്തോട് സികെഎം എച്ച്എസ്എസിനാണ്. കോരുത്തോടിന് 36 പോയിന്റുണ്ട്. മൂന്നാം സ്ഥാനം 29 പോയിന്റുള്ള പാലാ സെന്റ്.മേരീസിനാണ്. ഇന്നലെ മീറ്റില്‍ പുതിയതായി അഞ്ച് റിക്കാര്ഡുകളുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: