കോട്ടയം: കേരളത്തിന്റെ ടൂറിസം വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 450 കോടി രൂപ നല്‍കിയതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു.ജനരക്ഷായാത്രക്ക് കോട്ടയത്ത് നല്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂര്‍,ശബരിമല എന്നി പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിനാണ് തുക അനുവദിച്ചത്.സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിന്നില്ലെങ്കില്‍ ടൂറിസ്റ്റുകളോ തീര്‍ത്ഥാടകരോ സംസ്ഥാനത്ത് എത്തുകയില്ല.സാമാധാന ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: