സംസ്ഥാനത്ത് കോളറയും മലമ്പനിയും

Friday 13 October 2017 8:13 am IST

കൊച്ചി: കോഴിക്കോട് ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ രണ്ടുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചു. നരിക്കുനി, വലിയങ്ങാടി പ്രദേശങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളിലാണ് കോറള കണ്ടെത്തിയത്. ബംഗാള്‍ സ്വദേശികളായ റഫീക്കുള്‍ ഷേക്ക് (35), ഖോല്‍ഷര്‍ (20) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇരുവരും അടുത്തടുത്ത ദിവസങ്ങളില്‍ ബംഗാളില്‍ പോയി മടങ്ങിയവരാണ്. ഇതോടെ ഈവര്‍ഷം സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 16 ആയി. അതില്‍ ഒരാള്‍ മരിച്ചു. സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കിയെന്ന് അവകാശപ്പെട്ട മലമ്പനിയും തിരികെയെത്തി. സംസ്ഥാനത്ത് സ്ഥിരതാമസമുള്ള 35 പേരിലാണ് മലമ്പനി ഈവര്‍ഷം കണ്ടെത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെയെത്തിയ മലയാളികളിലും ഇതര സംസ്ഥാന തൊഴിലാളികളിലുമായി 777 പേരിലാണ് മലമ്പനി പടര്‍ന്നത്. ഇതില്‍ മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങിയെന്നും ആരോഗ്യവകുപ്പ് രേഖകള്‍ വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.