മുംബൈ: കായല്‍, ഭൂമി കൈയേറ്റങ്ങളില്‍ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്ക് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ പിന്തുണ. മന്ത്രിക്കെതിരായ ആരോപണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് ദേശീയ നേതൃത്വം പ്രതികരിച്ചു. ആരോപണങ്ങളില്‍ യാതൊരു വസ്തുതയുമില്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു.
മന്ത്രി ഡയറക്ടറായുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം െ്രെപവറ്റ് ലിമിറ്റഡ് കന്പനിക്ക് കായല്‍നിലം നികത്തുന്നതിന് സ്റ്റോപ് മെമ്മോ നല്‍കിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചത്. തോമസ് ചാണ്ടിക്കെതിരായ പരാതിയില്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനകം മറുപടി സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: