കൊല്ലം: കോമ്പിംഗ് ഓപ്പറേഷനില്‍ സിറ്റിയില്‍ വിവിധ കേസുകളിലായി പിടികിട്ടാപ്പുള്ളികളായ ആറ് പേരേയും 32 വാറണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തു. പ്രത്യേക പരിശോധനയുടെ ഭാഗമായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് നാല് പേര്‍ക്കെതിരെയും മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിന് 9 പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 65 പേര്‍ക്കെതിരെയും അലക്ഷ്യമായും അപകടകരമായും വാഹനം ഓടിച്ചതിന് 25 പേര്‍ക്കെതിരേയും പൊതുനിരത്തില്‍ മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും മദ്യപിച്ചതിനും 55 പേര്‍ക്കെതിരേയും കേസെടുത്തു. വാഹന പരിശോധന നടത്തിയതില്‍ 1594 പേര്‍ക്കും പൊതുസ്ഥലത്ത് പുകവലിച്ചതിന് 65 പേര്‍ക്കെതിരേയും പിഴ ചുമത്തി. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സബ്ഡിവിഷണല്‍ ഓഫീസര്‍മാരായ കൊല്ലം എസിപി ജോര്‍ജ് കോശി, ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ദ്, കരുനാഗപ്പള്ളി എസിപി ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി നടത്തിയ പരിശോധനയിലാണ് വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: