ന്യൂദല്‍ഹി : മകന്റെ കമ്പനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ജയ് ഷായുടെ സാമ്പത്തിക ഇടപാടുകളില്‍ അനധികൃതമായി ഒന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജയ് ഷായ്ക്കെതിരെ ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ട സാമ്പത്തിക ആരോപണങ്ങള്‍ അമിത് ഷാ തള്ളി. ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയ് ഷായ്ക്കെതിരായ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ അമിത് ഷാ വെല്ലുവിളിച്ചു. ആരോപണങ്ങള്‍ തെളിയിക്കാന്‍ നിങ്ങളുടെ കൈയില്‍ രേഖകളുണ്ടെങ്കില്‍ അവ കോടതിയില്‍ ഹാജരാക്കൂ. ജയ് ഷായുടെ ബിസിനസില്‍ അഴിമതിയുടെ ചോദ്യം തന്നെ അപ്രസക്തമാണ്. അമിത് ഷാ പറഞ്ഞു.
ഒരു കോടി രൂപയുടെ ബിസിനസ്സ് ഒരു സ്ഥാപനം നടത്തിയാല്‍ അതിന് അര്‍ത്ഥം ഒരു കോടി രൂപ ലാഭം ഉണ്ടാക്കി എന്നല്ല. ജയ് ഷായുടെ സ്ഥാപനം 80 കോടി രൂപയുടെ വാര്‍ഷിക വരുമാനം ഉണ്ടാക്കിയപ്പോഴും ഒന്നര കോടി രൂപയുടെ നഷ്ടത്തിലായിരുന്നു. ജയ് ഷായുടെ സ്ഥാപനം കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ചു എന്ന ആരോപണം തികച്ചും അവാസ്തവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: