സ്ത്രീശക്തി തെളിയിച്ച് സ്‌നേഹജ്വാല

Friday 13 October 2017 2:39 pm IST

വിഴിഞ്ഞം: ബിജെപി ജനരക്ഷായാത്രയ്ക്ക് സ്വാഗതമോതി മഹിളാമോര്‍ച്ച സംഘടിപ്പിച്ച വിളംബരപദയാത്ര ശ്രദ്ധേയമായി. മഹിളാമോര്‍ച്ച കോവളം നിയോജകമണ്ഡലം കമ്മറ്റിയാണ് വിളംബര യാത്ര സംഘടിപ്പിച്ചത്. ബാലരാമപുരം മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്നാരംഭിച്ച യാത്ര വിഴിഞ്ഞം റോഡിലെ മുസ്ലിം പള്ളിക്ക് മുന്നില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് കട്ടച്ചല്‍കുഴി രാധാകൃഷ്ണന്‍ മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജലക്ഷ്മിക്ക് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. പദയാത്രയ്ക്ക് സമാപനം കുറിച്ച് നടന്ന സമ്മേളനം ജില്ലാ വൈസ്പ്രസിഡന്റ് വി. സുധര്‍മ ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജി.പി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് രാജലക്ഷ്മി അദ്ധ്യക്ഷയായിരുന്നു. നേതാക്കളായ അഡ്വ സന്ധ്യ, ശ്രീവരാഹം മിനി, ജയ, സുലേഖ, ജനപ്രതിനിധികളായ ജയലക്ഷ്മി, ശ്രീകല, ശോഭന, കല്ലിയൂര്‍ പത്മകുമാര്‍, ശ്രീകണ്ഠന്‍, പ്രവീണ, കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.