പേരൂര്‍ക്കട: ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട് ബിജെപി പ്രാദേശിക നേതൃത്വം സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ചതായി പരാതി. പേരൂര്‍ക്കട ഏര്യാകമ്മിറ്റിയാണ് പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളിലായി മൊത്തം ആറു ഫ്ളക്സ്ബോര്‍ഡുകളും ബാനറുകളും നശിപ്പിക്കപ്പെട്ടു.
അര്‍ധരാത്രിക്കുശേഷമാണ് സാമൂഹ്യവിരുദ്ധര്‍ ഫ്ളക്സുകള്‍ നശിപ്പിച്ചതെന്നും അടിയന്തരമായി നടപടിയെടുക്കണമെന്നും ഏര്യാകമ്മിറ്റി പ്രസിഡന്റ് വഴയില ശ്രീനാഥും സെക്രട്ടറി മണികണേ്ഠശ്വരം കണ്ണനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: