തിരുവനന്തപുരം: ദേശീയാരോഗ്യദൗത്യവും ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റിയും ജനറല്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ലോക കാഴ്ചദിനാചരണത്തിന്റ ജില്ലാതല ഉദ്ഘാടനം ഗവണ്മെന്റ് സ്കൂള്‍ ഓഫ് നേഴ്സിങ് ആഡിറ്റോറിയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജോസ് ജി. ഡിക്രൂസ് നിര്‍വഹിച്ചു. ജില്ലാ ഒഫ്ത്താല്‍മിക് സര്ജന് ഡോ മായാദേവി അധ്യക്ഷത വഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് രാവിലെ പാളയം ആശാന് സ്ക്വയറില്‍ നിന്നാരംഭിച്ച ബോധവത്കരണ റാലി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ ആര്.എല്‍. സരിത ഫ്ളാഗോഫ് ചെയ്തു. ദേശീയാരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ജെ. സ്വപ്നകുമാരി, ദേശീയ അന്ധതാ നിയന്ത്രണ പരിപാടിയുടെ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ എസ്. കൃഷ്ണകുമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: