തിരുവനന്തപുരം: കെഎഎസ് രൂപീകരണ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷന്‍കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. കെഎഎസ് രൂപീകരണത്തെ സംബന്ധിച്ച് സര്‍ക്കാര്‍ പുനര്‍ചിന്തിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജെ. ബെന്‍സി ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21.3 ശതമാനം ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയതെന്നും ഇടതുപക്ഷസംഘടനകളുടെ ജീവനക്കാര്‍ ഉള്‍പ്പടെ രാഷ്ട്രീയംമറന്ന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നു മുതല്‍ ജീവനക്കാര്‍ ഉച്ചവരെ പേന എടുക്കാതെ അര്ധസമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷന് പ്രസിഡന്റ് വി.എന്‍. രാധാകൃഷ്ണന്, സെക്രട്ടേറിയറ്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, പ്രദീപ്കുമാര്‍, ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: