നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര പോലീസ് സമുച്ചയത്തോട് ചേര്‍ന്ന എസ്എച്ച്ഓഫീസ്, സിഐ ഓഫീസ്, ഡിവൈഎസ്പി ഓഫീസ് എന്നിവിടങ്ങളില്‍ വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമസഹായം നല്‍കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ക്കും വിശ്രമത്തിനുമായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുളള പുതിയമന്ദിരം നിലവില്‍ വന്നു. ഉദ്ഘാടനം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു. വനിതകള്‍ക്ക് നിയമപരമായ അറിവ് നല്‍കുന്നതിനായി ഇതോടൊപ്പം ഒരു ലൈബ്രറികെട്ടിടവും പണികഴിപ്പിക്കുമെന്നും എംഎല്‍എ അറിയിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യു.ആര്. ഹീബ, വൈസ്ചെയര്‍മാന്‍ ഷിബു, റൂറല്‍ എസ്പി അശോക്കുമാര്, ഡിവൈഎസ്പി ഹരികുമാര്‍, സിഐ അരുണ്‍, എസ്ഐ ബിജോയ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: