മെഡിക്കല്‍ കോളേജ് വാര്‍ഡുകള്‍ ഹൈടെക്കാക്കും

Friday 13 October 2017 2:57 pm IST

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ എല്ലാ വാര്‍ഡുകളിലും ഹൈടെക്ക് സംവിധാനം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മെഡിക്കല്‍ കോളേജില്‍ നവീകരിച്ച ക്യാന്‍സര്‍ വാര്‍ഡുകളുടെയും (വാര്‍ഡ് 11, 12) ഇന്‍ ഹൗസ് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണി വേഗത്തില്‍ നടത്താനും വേണ്ടിയാണ് കേരളത്തിലാദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം സ്ഥാപിച്ചതെന്നും മന്ത്രി പറഞ്ഞു. കൗണ്‍സിലര്‍ എസ്.എസ്. സിന്ധു അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പാള്‍ ഡോ സബൂറ ബീഗം, ആശുപത്രി സൂപ്രണ്ട് ഡോ എം.എസ്. ഷര്‍മദ്, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ എ. സന്തോഷ് കുമാര്‍, ക്യാന്‍സര്‍വിഭാഗം മേധാവി ഡോ കെ.എല്‍. ജയകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ എസ്.എസ്. സന്തോഷ് കുമാര്‍, ഡോ ജോബി ജോണ്‍, ആര്‍എംഒ ഡോ മോഹന്‍ റോയ്, ടെക്‌നിക്കല്‍ ഓഫീസര്‍ ജി. സുരേഷ് കുമാര്‍, നഴ്‌സിംഗ് ഓഫീസര്‍ ബി. ഉദയറാണി, എച്ച്ഡിഎസ് അംഗം ഡി.ആര്‍. അനില്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.