തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവം 19 ന് കൊടിയേറും. ക്ഷേത്രതന്ത്രി തരണനല്ലൂര്‍ സതീശന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 9 നാണ് കൊടിയേറ്റ്. 27 ന് പള്ളിവേട്ടയും 28 ന് ആറാട്ടും നടക്കും. കൊടിയേറ്റുന്നതിനുള്ള കൊടിക്കയര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ജോയിന്റ് സൂപ്രണ്ട് ബാബുരാജില്‍ നിന്ന് ക്ഷേത്രം മാനേജര്‍ ബി. ശ്രീകുമാര്‍ ഏറ്റുവാങ്ങി. ക്ഷേത്രത്തിലെ ജീവനക്കാരായ അനില്‍കുമാര്‍, രാഹുല്‍, ജയില്‍ സ്റ്റോര്‍ കീപ്പര്‍ ശരത്ത്, വീവിംഗ് ഫോര്മാന് ജോര്‍ജ് വര്‍ഗീസ്, കിഷോര്‍, കൊടിക്കയര്‍ നിര്‍മിച്ച അന്തേവാസികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: