തിരുവനന്തപുരം: തലസ്ഥാനത്ത് പുഷ്പോത്സവവും കാര്‍ഷികോത്സവവും വീണ്ടും എത്തുന്നു. കേരള് ടുഡേയുടെ നേതൃത്വത്തില്‍ വിവിധ കാര്‍ഷിക സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ നവംബര്‍ 3 മുതല്‍ 15 വരെ കനകക്കുന്ന് സൂര്യകാന്തിയിലാണ് പുഷ്പകാര്ഷിക ഉത്സവം നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി വ്യത്യസ്തയിനം പൂക്കളും സസ്യങ്ങളും മേളയിലെത്തും. പൂക്കളിലും പച്ചക്കറികളിലും തീര്‍ത്ത അനവധി ഇന്‍സ്റ്റലേഷനും ആദ്യമായി മേളയിലെത്തുകയാണ്. ടുലിപ്, ഓര്‍ക്കിഡ്, റോസ് എന്നിവയുടെ നീണ്ട നിരയ്ക്ക് പുറമെ കട്ട് ഫ്ളവേഴ്സ് ഷോ, ലാന്‍ഡ് സ്കേപ്പിംഗ് ഷോ എന്നിവയുമുണ്ട്. പൂക്കളാല്‍ തീര്‍ത്ത സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സെല്‍ഫി പോയിന്റ് ഈ മേളയുടെ പ്രത്യേകതയാണ്. പുഷ്പോത്സവത്തോടനുബന്ധിച്ച് ഫാഷന്‍ ഷോ, പുഷ്പരാജാ പുഷ്പറാണി മത്സരങ്ങള്‍, കലാസന്ധ്യകള്‍, നാടന്‍ മലബാര്‍ ഭക്ഷ്യമേള, പായസമേള, ഗെയിംസ് ഷോ എന്നിവയുമുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: