ബ്ലൂ വെയിലുള്‍പ്പടെയുള്ള ഗെയിമുകള്‍ തടയാന്‍ നടപടി വേണം

Friday 13 October 2017 3:57 pm IST

ന്യൂദല്‍ഹി: ബ്ലൂ വെയില്‍ അടക്കമുള്ള അപകടകരമായ ഗെയിമുകള്‍ തടയാന്‍ നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. ഇതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ബ്ലൂ വെയില്‍ പോലെയുള്ള ഗെയിമുകളുടെ സ്വാധീനത്തില്‍ നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. സമാനമായ കേസുകള്‍ പരിഗണിക്കുന്നതില്‍ ഹൈക്കോടതികള്‍ക്ക് മേല്‍ക്കോടതി നിയന്ത്രണവും ഏര്‍പ്പെടുത്തി. ബ്ലൂ വെയില്‍ ചലഞ്ച് ഗെയിമിന് ഇരയായി നിരവധി പേര്‍ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം പരിശോധിക്കാന്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.